Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Test Series

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര; സാ​യ് സു​ദ​ർ​ശ​ന് പ​ക​രം സ​ർ​ഫ​റാ​സ് ഖാൻ ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: പ​രി​ക്കേ​റ്റ സാ​യ് സു​ദ​ർ​ശ​ന് പ​ക​രം സ​ർ​ഫ​റാ​സ് ഖാ​നെ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ബി​സി​സി​ഐ ഇ​ക്കാ​ര്യം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. പ​രി​ക്കി​ൽ​നി​ന്ന്‌ മു​ക്ത​നാ​കാ​ത്ത​തോ​ടെ​യാ​ണ് സാ​യ് സു​ദ​ർ​ശ​നെ ടീ​മി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത്.

കാ​ൽ​വി​ര​ലി​നേ​റ്റ പ​രി​ക്കി​ൽ​നി​ന്ന് സു​ദ​ർ​ശ​ൻ കാ​ര്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ, ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ക​ളി​ക്കി​ല്ലെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. പ​ക​രം സ​ർ​ഫ​റാ​സ് ഖാ​ൻ ക​ളി​ക്കു​മെ​ന്നും ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ​യു​ള്ള പ​ര​മ്പ​ര​യി​ലേ​ക്കാ​ണ് സ​ർ​ഫ​റാ​സി​നെ അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ൻ ടീ​മി​ലെ​ടു​ത്ത​ത്. എ​ന്നാ​ൽ, ഒ​രു മ​ത്സ​ര​ത്തി​ൽ പോ​ലും ക​ളി​ച്ചി​ല്ല. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി ഇ​ന്ത്യ​ക്കാ​യി ക​ളി​ച്ച​ത്. ആ​റ് ഇ​ന്നി​ങ്സു​ക​ളി​ലാ​യി 171 റ​ൺ​സ് നേ​ടി​യെ​ങ്കി​ലും ആ ​പ​ര​മ്പ​ര​യ്ക്ക് ശേ​ഷം ടീ​മി​ലെ സ്ഥാ​നം നി​ല​നി​ർ​ത്താ​നാ​യി​ല്ല.

ടീം ​പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് സാ​യ് സു​ദ​ർ​ശ​ൻ. നേ​ര​ത്തേ പേ​സ് ബൗ​ള​ർ ജ​സ്പ്രീ​ത് ബും​റ​യേ​യും ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബും​റ​യ്ക്കും സു​ദ​ർ​ശ​നും ശാ​രീ​രി​ക​ക്ഷ​മ​ത തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന സെ​ല​ക്ട​ർ​മാ​ർ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നു. ഓ​ഗ​സ്റ്റ് 15-നാ​ണ് ആ​ദ്യ​ടെ​സ്റ്റ് ആ​രം​ഭി​ക്കു​ന്ന​ത്.

Sports

ന്യൂസിലൻഡ് 306ന് ഡിക്ലയേർഡ്; റൺമല കയറാനൊരുങ്ങി വിൻഡീസ്

മൗണ്ട് മാംഗനൂയി: മൂന്നാം ടെസ്റ്റിൽ വിൻഡീസിനു മുന്നിൽ 462 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം വച്ച് ന്യൂസിലൻഡ്. നാലാംദിനം രണ്ടിന് 306 റൺസെന്ന നിലയിൽ കിവീസ് രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.

അതിവേഗം സ്കോർ ചെയ്ത് വൻ വിജയലക്ഷ്യം മുന്നോട്ടുവയ്ക്കാനായിരുന്നു ന്യൂസിലൻഡിന്‍റെ ശ്രമം. സെഞ്ചുറിയോടെ നായകൻ ടോം ലാഥമും ഡെവൺ കോൺവേയും മുന്നിൽ നിന്നു നയിച്ചു. ലാഥം 130 പന്തിൽ ഒമ്പതു ഫോറും രണ്ടു സിക്സറുമുൾപ്പെടെ 101 റൺസെടുത്തപ്പോൾ കോൺവേ 139 പന്തിൽ എട്ടു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 100 റൺ‌സെടുത്തു.

40 റൺസുമായി കെയ്ൻ വില്യംസണും 46 റൺസുമായി രചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. കിവീസിന്‍റെ രണ്ടു വിക്കറ്റും വീഴ്ത്തിയത്. കാവെം ഹോഡ്ജ് ആണ്.

രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച വിൻ‌ഡീസ് നാലാംദിനം കളിയവസാനിപ്പിക്കുമ്പോൾ‌ വിക്കറ്റ് നഷ്ടം കൂടാതെ 43 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി ജോൺ കാംപ്‌ബെല്ലും 37 റൺസുമായി ബ്രൈഡൺ കിംഗുമാണ് ക്രീസിൽ. ഒരു ദിവസവും പത്തുവിക്കറ്റുകളും ബാക്കിനില്ക്കെ വിജയത്തിനായി അവർക്ക് ഇനിയും 419 റൺസ് കൂടി വേണം.

Sports

അ​ഡ്‌​ലെ​യ്ഡി​ലും അ​ടി​യ​റ​വ് പ​റ​ഞ്ഞ് ഇം​ഗ്ല​ണ്ട്; ആ​ഷ​സ് കി​രീ​ടം നി​ല​നി​ര്‍​ത്തി ഓ​സ്ട്രേ​ലി​യ

അഡ്‌ലെയ്ഡ്: ആവേശപ്പോരാട്ടത്തിനൊടുവിൽ ആഷസ് കിരീടം നിലനിർത്തി ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 82 റണ്‍സിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം ടെസ്റ്റും വിജയിച്ചതോടെയാണ് ഓസീസ് കിരിടം സ്വന്തമാക്കിയത്. സ്കോർ: ഓസ്ട്രേലിയ- 371 & 349, ഇംഗ്ലണ്ട് - 286 & 352.

ഓസീസ് ഉയർത്തിയ 435 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് അവസാനദിനം 352 റൺസിനു പുറത്താകുകയായിരുന്നു. 85 റൺസെടുത്ത സാക് ക്രോളിയാണ് ടോപ് സ്കോറർ. ജാമി സ്മിത്ത് (60), വിൽ ജാക്സ് (47), ബ്രൈഡൺ കഴ്സ് (39), ജോ റൂട്ട് (39) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

അവസാന ദിനം ആറിന് 206 എന്ന നിലയില്‍ ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ജാമി സ്മിത്തിന്‍റെയും വില്‍ ജാക്സിന്‍റെയും ചെറുത്തുനില്പ് പ്രതീക്ഷ നല്കിയിരുന്നു. ഇരുവരും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തതോടെ പോരാട്ടം വീണ്ടും ആവേശത്തിലായി.

82 പന്തിൽ ഏഴു ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 60 റൺസെടുത്ത ജാമി സ്മിത്ത് സ്റ്റാർക്കിന്‍റെ പന്തിൽ കമ്മിൻസിന് പിടികൊടുത്തു മടങ്ങിയതോടെ ഇംഗ്ലണ്ട് ഏഴിന് 285 റൺസെന്ന നിലയിലായി. പിന്നാലെ ക്രീസിൽ ഒന്നിച്ച വിൽ ജാക്സും ബ്രൈഡൺ കഴ്സും ചേർന്ന് ചെറുത്തുനില്പ് തുടർന്നു. ഇരുവരും ചേർന്ന് 52 റൺസ് കൂട്ടിച്ചേർത്തു.

സ്കോർ 337 റൺസിൽ നില്ക്കെ ജാക്സും മടങ്ങിയതോടെ ഇംഗ്ലണ്ടിന്‍റെ പ്രതീക്ഷകൾ അസ്തമിച്ചു. ഒരറ്റത്ത് കഴ്സ് പിടിച്ചുനിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമായതോടെ ഇംഗ്ലണ്ട് കളി കൈവിട്ടു.

ഓസ്ട്രേലിയയ്ക്കു വേണ്ടി മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് ഒരു വിക്കറ്റെടുത്തു.

Sports

സെഞ്ചുറിയോടെ ഹെഡ്; അഡ്‌ലെയ്ഡിൽ ലീഡുയർത്തി ഓസീസ്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 271 റൺസെന്ന നിലയിലാണ് ആതിഥേയർ. ഇതോടെ, ഓസ്ട്രേലിയയ്ക്ക് നിലവിൽ 356 റൺസിന്‍റെ ആകെ ലീഡുണ്ട്.

സെഞ്ചുറിയോടെ ക്രീസിലുള്ള ട്രാവിസ് ഹെഡിന്‍റെ കരുത്തിലാണ് ഓസ്ട്രേലിയ കൂറ്റൻ ലീഡിലേക്ക് നീങ്ങുന്നത്. 196 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 142 റൺസാണ് ഹെഡിന്‍റെ സമ്പാദ്യം. അർധസെഞ്ചുറിയോടെ അലക്സ് ക്യാരി (52) ഹെഡിനൊപ്പം ക്രീസിലുണ്ട്.

ജെയ്ക് വെതറാൾഡ് (ഒന്ന്), മാർനസ് ലബുഷെയ്ൻ (13), ഉസ്മാൻ ഖവാജ (40), കാമറൂൺ ഗ്രീൻ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. ഇംഗ്ലണ്ടിനു വേണ്ടി ജോഷ് ടംഗ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രൈഡൺ കഴ്സ്, വിൽ ജാക്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായിരുന്നു. 83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ഇരട്ടസെഞ്ചുറിയുമായി കോൺ‌വേ; ന്യൂസിലൻഡിന് കൂറ്റൻ സ്കോർ

മൗണ്ട് മാംഗനൂയി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത കിവീസ് രണ്ടാംദിനം എട്ടുവിക്കറ്റ് നഷ്ടത്തിൽ 575 റൺസെന്ന നിലയിൽ ഒന്നാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു.

രണ്ടാംദിനം ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയ ഡെവൺ കോൺവേയുടെ ഇന്നിംഗ്സാണ് ന്യൂസിലൻഡിന് മികച്ച സ്കോർ സമ്മാനിച്ചത്. 367 പന്തിൽ 31 ബൗണ്ടറികൾ ഉൾപ്പെടെ 227 റൺസെടുത്ത കോൺവേയാണ് ടോപ് സ്കോറർ. 72 റൺസുമായി രചിൻ രവീന്ദ്ര പുറത്താകാതെ നിന്നു. നേരത്തെ, നായകൻ ടോം ലാഥം (137) സെഞ്ചുറി നേടിയിരുന്നു.

അതേസമയം, ഇവരെക്കൂടാതെ, കെയ്ൻ വില്യംസൺ (31), അജാസ് പട്ടേൽ (30), ഗ്ലെൻ ഫിലിപ്സ് (29) എന്നിവർക്കു മാത്രമേ കാര്യമായ സംഭാവന നല്കാനായുള്ളൂ.

വിൻഡീസിനു വേണ്ടി ജെയ്ഡൻ‌ സീൽസ്, ആൻഡേഴ്സൺ ഫിലിപ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കെമർ റോച്ച്, റോസ്ടൺ ചേയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഇംഗ്ലണ്ട് 286 റൺസിനു പുറത്ത്; അഡ്‌ലെയ്ഡിൽ ലീഡെടുത്ത് ഓസീസ്

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയയ്ക്ക് 85 റൺസിന്‍റെ ഒന്നാമിന്നിംഗ്സ് ലീഡ്. ഓസീസിന്‍റെ ഒന്നാമിന്നിംഗ്സ് സ്കോറായ 371 റൺസിനെതിരേ ഇംഗ്ലണ്ട് 286 ന് പുറത്തായി.

83 റൺസെടുത്ത നായകൻ ബെൻ സ്റ്റോക്സ് ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ. ജോഫ്ര ആർച്ചർ (51), ഹാരി ബ്രൂക്ക് (45), ബെൻ ഡക്കറ്റ് (29) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഓസീസിനു വേണ്ടി പാറ്റ് കമ്മിൻസ്, സ്കോട്ട് ബോളണ്ട് എന്നിവർ മൂന്നുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ നഥാൻ ലിയോൺ രണ്ടും മിച്ചൽ സ്റ്റാർക്ക്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാമിന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ മൂന്നാംദിനം ചായയ്ക്കു പിരിയുമ്പോൾ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്. 68 റൺസുമായി ട്രാവിസ് ഹെഡും 27 റൺസുമായി ഉസ്മാൻ ഖവാജയുമാണ് ക്രീസിൽ. ഒരു റൺസെടുത്ത ജെയ്ക് വെതറാൾഡ്, 13 റൺസെടുത്ത മാർനസ് ലബുഷെയ്ൻ എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയർക്കു നഷ്ടമായത്. നിലവിൽ ഓസീസിന് ആകെ 204 റൺസിന്‍റെ ലീഡുണ്ട്.

Sports

ഇരട്ടശതകവുമായി പോരാട്ടം നയിച്ച് ഗ്രീവ്സ്; കിവീസിനെതിരേ വീരോചിത സമനിലയുമായി വിൻഡീസ്

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയത്തോളം പോന്നൊരു വീരോചിത സമനില പിടിച്ച് വെസ്റ്റ് ഇൻഡീസ്. രണ്ടാമിന്നിംഗ്സിൽ വിജയലക്ഷ്യമായ 531 റൺസിലേക്ക് ബാറ്റ് വീശിയ സന്ദർശകർ 72 റൺസകലെ പോരാട്ടം അവസാനിപ്പിച്ചു. സ്കോർ: ന്യൂസിലൻഡ്- 231 & 466/8 ഡിക്ലയേഡ്, വെസ്റ്റ് ഇൻഡീസ്- 167 & 457/6.

മികച്ച റൺചേസ് നടന്ന മത്സരത്തിൽ അപരാജിത ഇരട്ട സെഞ്ചുറിയോടെ ജസ്റ്റിൻ ഗ്രീവ്സ് ആണ് പോരാട്ടം നയിച്ചത്. 388 പന്തിൽ 19 ബൗണ്ടറികൾ ഉൾപ്പെടെ 202 റൺസാണ് ഗ്രീവ്സ് അടിച്ചുകൂട്ടിയത്. അതേസമയം, 58 റൺസുമായി കെമർ റോച്ച് മികച്ച പിന്തുണ നല്കി.

നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്. നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻ‌ഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.

ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് 180 റൺസിന്‍റെ അഭേദ്യമായ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഒരുഘട്ടത്തിൽ ഇരുവരും ചേർന്ന് വിജയം അടിച്ചെടുക്കുമെന്നുള്ള പ്രതീതിയുമുണ്ടായി.

ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻ‌റി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

ഇരട്ടശതകത്തിലേക്ക് ഗ്രീവ്സ്, പിന്തുണയായി റോച്ച്; ക്രൈസ്റ്റ്ചർച്ചിൽ ജയം മണത്ത് വിൻഡീസ്

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ വിജയപ്രതീക്ഷയോടെ വെസ്റ്റ് ഇൻഡീസ്. ന്യൂസിലൻഡ് ഉയർത്തിയ 531 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറുവിക്കറ്റ് നഷ്ടത്തിൽ 429 റൺ‌സെടുത്തിട്ടുണ്ട്. 21 ഓവർ ബാക്കിനില്ക്കെ വിൻഡീസിന് ഇനി ജയിക്കാൻ 102 റൺസ് കൂടി മതി.

ഇരട്ടശതകത്തിലേക്ക് കുതിക്കുന്ന ജസ്റ്റിൻ ഗ്രീവ്സിന്‍റെയും അർധസെഞ്ചുറിയോടെ ഉറച്ച പിന്തുണ നല്കുന്ന കെമർ റോച്ചിന്‍റെയും കരുത്തിലാണ് വിൻഡീസ് ജയത്തിലേക്ക് ബാറ്റ് വീശുന്നത്. ഗ്രീവ്സ് 347 പന്തിൽ 17 ബൗണ്ടറികൾ ഉൾപ്പെടെ 182 റൺസെടുത്തപ്പോൾ റോച്ച് 53 റൺസോടെ ക്രീസിലുണ്ട്.

നേരത്തെ, ഷായ് ഹോപ്പും സെഞ്ചുറി തികച്ചിരുന്നു. 234 പന്തിൽ 15 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 140 റൺസാണ് ഹോപ്പ് എടുത്തത്.

നേരത്തെ, നാലുവിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിൽ അഞ്ചാംദിനം ബാറ്റിംഗ് പുനരാരംഭിച്ച വിൻഡീസിന് സ്കോർ 268 റൺസിൽ നില്ക്കെ ഷായ് ഹോപ്പിനെ നഷ്ടമായി. തൊട്ടുപിന്നാലെ തെവിൻ ഇംലാച്ചും (നാല്) പുറത്തായതോടെ വിൻ‌ഡീസ് ആറിന് 277 റൺസെന്ന നിലയിൽ തോൽവി മണത്തു.

ഇതിനു ശേഷമാണ് നിർണായകമായ കൂട്ടുകെട്ട് പിറന്നത്. ഏഴാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച ഗ്രീവ്സും റോച്ചും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ചേർന്ന് ഇതുവരെ 157 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻ‌റി, സാക് ഫോക്സ്, മൈക്കൽ ബ്രേസ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

'ഹോപ്' ആയി ഷായ് ഹോപ്; കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശി വിൻഡീസ്, നാലുവിക്കറ്റ് നഷ്ടം

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് വെസ്റ്റ് ഇൻഡീസ് പൊരുതുന്നു. നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെന്ന നിലയിലാണ് സന്ദർശകർ. ആറുവിക്കറ്റ് ശേഷിക്കെ വിൻഡീസിന് ജയിക്കാൻ ഇനി 319 റൺസ് കൂടി വേണം.

സെഞ്ചുറിയോടെ ക്രീസിലുള്ള ഷായ് ഹോപ്, അർധസെഞ്ചുറി പിന്നിട്ട ജസ്റ്റിൻ ഗ്രീവ്സ് എന്നിവരിലാണ് വിൻഡീസിന്‍റെ പ്രതീക്ഷ മുഴുവനും. ഷായ് ഹോപ് 183 പന്തിൽ 15 ബൗണ്ടറികളും ഒരു സിക്സറുമുൾപ്പെടെ 116 റൺസെടുത്തപ്പോൾ 143 പന്തിൽ 55 റൺസാണ് ഗ്രീവ്സ് നേടിയത്.

ജോൺ കാംപ്ബെൽ (15), ടാഗനരൈൻ ചന്ദർപോൾ (ആറ്), അലിക് അത്തനാസെ (അഞ്ച്), റോസ്റ്റൺ ചെയ്സ് (നാല്) എന്നിവരുടെ വിക്കറ്റുകളാണ് വെസ്റ്റ് ഇൻഡീസിനു നഷ്ടമായത്. ന്യൂസിലൻഡിനു വേണ്ടി ജേക്കബ് ഡഫി രണ്ടുവിക്കറ്റെടുത്തപ്പോൾ മാറ്റ് ഹെന്‍‌റി, മൈക്കൽ ബ്രേസ്‌വെൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ, ന്യൂസിലൻഡ് എട്ടിന് 466 റൺസെന്ന നിലയിൽ രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഒന്നാമിന്നിംഗ്സ് ലീഡ് കൂടി ചേർത്ത് 531 റൺസെന്ന പടുകൂറ്റൻ വിജയലക്ഷ്യമാണ് അവർ വിൻഡീസിനു മുന്നിൽ ഉയർത്തിയത്.

Sports

മാനംകാത്ത് വില്യംസണും ബ്രേസ്‌വെല്ലും; ക്രൈസ്റ്റ് ചർച്ചിൽ‌ കിവീസിന് ഭേദപ്പെട്ട തുടക്കം

ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ആതിഥേയർ.

നാലു റൺസ് വീതവുമായി സാക് ഫോക്സും ജേക്കബ് ഡഫിയുമാണ് ക്രീസിൽ. 52 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്കോറർ. നായകൻ ടോം ലാഥം (24), ടോം ബ്ലണ്ടൽ (29), മൈക്കൽ ബ്രേസ്‌വെൽ (47), നഥാൻ സ്മിത്ത് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഡെവൺ കോൺവേ (പൂജ്യം), രചിൻ രവീന്ദ്ര (മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.

വെസ്റ്റ് ഇൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജയ് ഷീൽഡ്സ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

'ഹാർമർ' അടിയിൽ കറങ്ങിവീണ് ഇന്ത്യ! ഗോഹട്ടിയിൽ ദയനീയ തോൽവി, പ്രോട്ടീസ് ജയം 408 റൺസിന്

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോൽവി. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം വെറും 140 റൺ‌സിന് പുറത്തായി. ദക്ഷിണാഫ്രിക്ക 408 റൺസിന്‍റെ വമ്പൻ വിജയം സ്വന്തമാക്കി.

ഇതോടെ, രണ്ടു മത്സരങ്ങളുടെ പരമ്പര സന്ദർശകർ തൂത്തുവാരി. 2000നുശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടുന്നത്.

അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയ്ക്ക് മാത്രമേ ദക്ഷിണാഫ്രിക്കൻ ബൗളിംഗിനു മുന്നിൽ പിടിച്ചുനില്ക്കാനായുള്ളൂ. യശസ്വി ജയ്സ്വാൾ (13), കെ.എൽ. രാഹുൽ (ആറ്), സായ് സുദർശൻ (14), കുൽദീപ് യാദവ് (അഞ്ച്), ധ്രുവ് ജുറെല്‍ (രണ്ട്), ക്യാപ്റ്റന്‍ റിഷഭ് പന്ത് (13), വാഷിംഗ്ടൺ സുന്ദർ (15), നിതീഷ് കുമാർ റെഡ്ഡി (പൂജ്യം), മുഹമ്മദ് സിറാജ് (പൂജ്യം) എന്നിവർ അമ്പേ പരാജയമായി.

37 റൺസ് മാത്രം വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സിമോൺ ഹാര്‍മര്‍ ആണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കഥകഴിച്ചത്. കേശവ് മഹാരാജ് രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്കോ യാൻസൻ, സെനുരൺ മുത്തുസാമി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Sports

"സമനില' വീണ്ടെടുക്കാനാകാതെ ഇന്ത്യ; നൂറിനു മുമ്പേ അഞ്ചുവിക്കറ്റ് നഷ്ടം

ഗോഹട്ടി:ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തോൽവി മുന്നിൽ കണ്ട് ഇന്ത്യ. 549 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ അവസാന ദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ്.

138 പന്തിൽ 14 റണ്‍സുമായി സായ് സുദര്‍ശനും 23 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. കുല്‍ദീപ് യാദവ്, ധ്രുവ് ജുറെല്‍, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് അവസാന ദിനം നഷ്ടമായത്.

13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളിന്‍റെയും ആറ് റണ്‍സെടുത്ത കെ.എല്‍. രാഹുലിന്‍റെയും വിക്കറ്റുകൾ ഇന്ത്യക്ക് ചൊവ്വാഴ്ച നഷ്ടമായിരുന്നു. ‌അഞ്ചു വിക്കറ്റ് മാത്രം കൈയിലിരിക്കെ ദക്ഷിണാഫ്രിക്കൻ സ്കോറിന് 454 റണ്‍സിന് പിന്നിലാണ് ഇന്ത്യ ഇപ്പോഴും.

ദക്ഷിണാഫ്രിക്കക്കായി സ്പിന്നർ സിമോൺ ഹാര്‍മര്‍ 12 ഓവറില്‍ 12 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തു.

Sports

ഗോഹട്ടിയിൽ റൺമല കയറാൻ ഇന്ത്യ; വിജയലക്ഷ്യം 549 റൺസ്, ഒരുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ 549 റണ്‍സിന്‍റെ പടുകൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവച്ച് ദക്ഷിണാഫ്രിക്ക. നാലാം ദിനം ലഞ്ചിനുശേഷം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെന്ന നിലയിൽ സന്ദർശകർ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു.

94 റണ്‍സെടുത്ത ട്രിസ്റ്റൻ സ്റ്റബ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. 35 റണ്‍സുമായി വിയാന്‍ മുള്‍ഡര്‍ പുറത്താകാതെ നിന്നു. റയാൻ റിക്കിള്‍ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിൽ ഉച്ചഭക്ഷണത്തിനു ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക സ്കോർ 260ൽ നില്ക്കെ സ്റ്റബ്സിന്‍റെ വിക്കറ്റ് നഷ്ടമായതിനു പിന്നാലെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 62 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെടുത്തിട്ടുണ്ട്. രണ്ടു റൺസുമായി കെ.എൽ. രാഹുലും റണ്ണൊന്നുമെടുക്കാതെ സായ് സുദർശനുമാണ് ക്രീസിൽ. 13 റൺസെടുത്ത യശസ്വി ജയ്സ്വാളിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

Sports

ഗോഹട്ടിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റൻ ലീഡ്; നാലുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ ലീഡിലേക്ക്. വിക്കറ്റ് നഷ്ടമില്ലാതെ 26 റണ്‍സെന്ന നിലയില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഉച്ചഭക്ഷണത്തിനു പിരിയുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ്.

ആറു വിക്കറ്റ് ബാക്കിനില്ക്കെ സന്ദർശകർക്ക് ഇപ്പോള്‍ 508 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്സ് സ്കോറായ 489 റൺസിനെതിരേ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 201 റൺസിന് അവസാനിച്ചിരുന്നു.

60 റണ്‍സോടെ ട്രിസ്റ്റൻ സ്റ്റബ്സും 29 റൺസുമായി വിയാൻ മുൾഡറുമാണ് ക്രീസില്‍. റയാൻ റിക്കിള്‍ടൺ (35), എയ്ഡന്‍ മാര്‍ക്രം (29), ക്യാപ്റ്റൻ തെംബ ബാവുമ (മൂന്ന്), ടോണി ഡി സോര്‍സി (49) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ 46 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റ് വീഴ്ത്തി.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക ഡ്രൈ​വിം​ഗ് സീ​റ്റി​ൽ; ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ൽ

ഗോ​ഹ​ട്ടി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ‍​യ ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ൽ. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 489ന് ​മ​റു​പ​ടി പ​റ​ഞ്ഞ ഇ​ന്ത്യ 201 റ​ൺ​സി​ന് പു​റ​ത്താ​യി. ഇ​തോ‌​ടെ ഇ​ന്ത്യ 288 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി.

ഇ​ന്ത്യ​യെ ഫോ​ളോ ഓ​ൺ ചെ​യ്യി​ക്കാ​തെ ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക മൂ​ന്നാം ദി​നം ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്‌​ട​മി​ല്ലാ​തെ 26 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. അ​വ​ർ​ക്കി​പ്പോ​ൾ 314 റ​ൺ​സ് ലീ​ഡാ​യി. റ​യാ​ൻ റി​ക്കെ​ൽ​ട്ട​ൺ (13), ഏ​യ്ഡ​ൻ മാ​ർ​ക്രം (12) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മാ​ര്‍​കോ യാ​ന്‍​സ​നാ​ണ് ഇ​ന്ത്യ​യെ ത​ക​ര്‍​ത്ത​ത്. സി​മോ​ണ്‍ ഹാ​ര്‍​മ​ര്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. 58 റ​ണ്‍​സ് നേ​ടി​യ യ​ശ​സ്വി ജ​യ്‌​സ്വാ​ളാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍. വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ (48), കു​ല്‍​ദീ​പ് യാ​ദ​വ് (19) എ​ന്നി​വ​ര്‍ ന​ട​ത്തി​യ ചെ​റു​ത്ത് നി​ൽ​പ്പാ​ണ് ഇ​ന്ത്യ​യെ തു​ണ​ച്ച​ത്.

 

 

Sports

ഗോഹട്ടിയിൽ ലീഡെടുത്ത് ദക്ഷിണാഫ്രിക്ക; ഇന്ത്യ 201ന് പുറത്ത്, ഫോളോഓണ്‍ ചെയ്യിക്കാതെ ബാവുമ

ഗോഹട്ടി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 288 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരേ ഇന്ത്യ 201 റൺസിനു പുറത്തായി. അതേസമയം, ഇന്ത്യയെ ഫോളോഓണ്‍ ചെയ്യിപ്പിക്കാതെ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിന് ഇറങ്ങാൻ തീരുമാനിച്ചു.

58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്), ജസ്പ്രീത് ബുംറ (അഞ്ച്) എന്നിവർക്ക് കാര്യമായ സംഭാവന നല്കാനായില്ല. മുഹമ്മദ് സിറാജ് (രണ്ട്) പുറത്താവാതെ നിന്നു.

അതേസമയം, അവസാന വിക്കറ്റുകളിൽ അതിഗംഭീര ചെറുത്തുനില്പ് നടത്തിയ വാഷിംഗ്ടൺ സുന്ദറും (48) കുൽദീപ് യാദവുമാണ് (19) ഇന്ത്യയെ 200 കടത്തിയത്. ഇരുവരും ചേർന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 48 റൺസ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മാര്‍ക്കോ യാന്‍സനാണ് ഇന്ത്യൻ ബാറ്റിംഗ് നിരയെ വിറപ്പിച്ചത്. സിമോണ്‍ ഹാര്‍മർ മൂന്നു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.

Sports

പിടിമുറുക്കി പ്രോട്ടീസ്; ഗോഹട്ടിയിൽ ഇന്ത്യ ഫോളോഓണ്‍ നിഴലിൽ, ഏഴുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരാ‍യ രണ്ടാം ടെസ്റ്റിൽ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 489നെതിരേ ബാറ്റിംഗ് തുടരുന്ന ഇന്ത്യ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഏഴിന് 174 എന്ന നിലയിലാണ്.

നിലവിൽ ദക്ഷിണാഫ്രിക്കൻ സ്കോറിനോട് 319 റണ്‍സ് പിറകിലാണ് ഇന്ത്യ. ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇനിയും 115 റണ്‍സ് കൂടി ഇന്ത്യയ്ക്ക് വേണം.

33 റൺസുമായി വാഷിംഗ്ടണ്‍ സുന്ദറും 14 റൺസുമായി കുല്‍ദീപ് യാദവുമാണ് ക്രീസില്‍. 58 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. കെ.എൽ. രാഹുൽ (22), സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ഋഷഭ് പന്ത് (ഏഴ്), നിതീഷ് കുമാർ റെഡ്ഡി (10), രവീന്ദ്ര ജഡേജ (ആറ്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍കോ യാന്‍സന്‍ 43 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. സിമോണ്‍ ഹാര്‍മർ രണ്ടു വിക്കറ്റും കേശവ് മഹാരാജ് ഒരു വിക്കറ്റും വീഴ്ത്തി.

Sports

ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മെ​ന്ന് സൂ​ച​ന; തി​രി​ച്ചു​വ​ര​വ് മാ​സ​ങ്ങ​ള്‍ നീ​ണ്ടേ​ക്കും

മും​ബൈ: ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശു​ഭ്മാ​ൻ ഗി​ല്ലി​ന്‍റെ പ​രി​ക്ക് വി​ല​യി​രു​ത്തി​യ​തി​നെ​ക്കാ​ള്‍ ഗു​രു​ത​ര​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട്. ക​ഴു​ത്തു​വേ​ദ​ന കു​റ​യാ​ന്‍ ഇ​ഞ്ച​ക്ഷ​ന്‍ എ​ടു​ത്തെ​ങ്കി​ലും വേ​ദ​ന​യി​ല്‍ കാ​ര്യ​മാ​യ കു​റ​വി​ല്ലെ​ന്നും തി​രി​ച്ചു​വ​ര​വി​ന് മാ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തോ​ടെ ഗി​ല്ലി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന, ടി20 ​പ​ര​മ്പ​ര​ക​ൾ പൂ​ര്‍​ണ​മാ​യും ന​ഷ്ട​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ജ​നു​വ​രി​യി​ല്‍ ന​ട​ക്കു​ന്ന ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര​യി​ല്‍ മാ​ത്ര​മെ ഗി​ല്‍ ഗ്രൗ​ണ്ടി​ല്‍ തി​രി​ച്ചെ​ത്താ​നി​ട​യു​ള്ളൂ​വെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. ഗി​ല്ലി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​യി തി​ടു​ക്കം കൂ​ട്ടേ​ണ്ട​തി​ല്ലെ​ന്നും അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്രു​വ​രി​യി​ല്‍ ടി20 ​ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​തു കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​കും തീ​രു​മാ​ന​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

പ​രി​ക്കി​നെ തു​ട​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ക​ളി​ക്കു​ന്നി​ല്ല. ര​ണ്ടാം ടെ​സ്റ്റി​നാ​യി ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം കൊ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്ന് ഗോ​ഹ​ട്ടി​യി​ലെ​ത്തി ഗി​ല്ലി​നെ പി​ന്നീ​ട് ടീ​മി​ല്‍ നി​ന്ന് റി​ലീ​സ് ചെ​യ്തി​രു​ന്നു. തു​ട​ര്‍ ചി​കി​ത്സ​ക്കാ​യി ഗി​ല്‍ പി​ന്നീ​ട് മും​ബൈ​യി​ലേ​ക്ക് പോ​യി.

ഈ ​മാ​സം 30 മു​ത​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്. മൂ​ന്ന് ഏ​ക​ദി​ന​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ലു​ള്ള​ത്. അ​തി​നു​ശേ​ഷം ഡി​സം​ബ​ര്‍ ഒ​മ്പ​ത് മു​ത​ല്‍ അ​ഞ്ച് മ​ത്സ​ര ടി20 ​പ​ര​മ്പ​ര​യി​ലും ഇ​ന്ത്യ ക​ളി​ക്കും. ജ​നു​വ​രി 11 മു​ത​ലാ​ണ് ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ടി20 ​പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ലാ​കും ഗി​ല്‍ ഇ​നി തി​രി​ച്ചു​വ​രി​ക എ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​രി​ല്‍ പു​തി​യ നാ​യ​ക​നെ​യും ടി20 ​പ​ര​മ്പ​ര​യി​ല്‍ പു​തി​യ വൈ​സ് ക്യാ​പ്റ്റ​നെ​യും സെ​ല​ക്ട​ര്‍​മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​രും.

Sports

ഗോഹട്ടി ടെസ്റ്റ്: മികച്ച തുടക്കത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടുവിക്കറ്റ് നഷ്ടം

ഗോഹട്ടി: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം. ഒടുവിൽ വിവരം ലഭിക്കുമ്പോൾ‌ രണ്ടുവിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിലാണ് സന്ദർശകർ.

28 റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും 33 റൺസുമായി നായകൻ തെംബ ബാവുമയുമാണ് ക്രീസിൽ. 38 റൺസെടുത്ത എയ്ഡൻ മാർക്രമും 35 റൺസുമായി റയാൻ റിക്കിൾട്ടണുമാണ് പുറത്തായത്.

നേരത്തെ, ടോസ് ജയിച്ച് ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാർ മികച്ച തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 82 റൺസ് കൂട്ടിച്ചേർത്തു. സ്കോർ റൺസിൽ നില്ക്കെ ഏയ്ഡന്‍ മാര്‍ക്രത്തെ ബൗള്‍ഡാക്കിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

തൊട്ടടുത്ത ഓവറിൽ റിക്കിൾട്ടണെ പുറത്താക്കിയ കുൽദീപ് ഇന്ത്യയ്ക്ക് വീണ്ടും ആശ്വാസം സമ്മാനിച്ചു. പിന്നീട് ക്രീസിൽ ഒന്നിച്ച ട്രിസ്റ്റൺ സ്റ്റബ്സും തെംബ ബാവുമയും ചേർന്ന് സ്കോർ മുന്നോട്ടുകൊണ്ടുപോയി. ഇരുവരും ഒരുമിച്ച് നിലവിൽ 72 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.

 

Sports

ഗോഹട്ടി ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ്; രണ്ടു മാറ്റങ്ങളോടെ ഇന്ത്യ

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബൗളിംഗ്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ ടെസ്റ്റ് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സായ് സുദര്‍ശന്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. അക്സര്‍ പട്ടേലിന് പകരം ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയും ടീമിൽ ഇടംപിടിച്ചു. ഋഷഭ് പന്താണ് നായകൻ.

ദക്ഷിണാഫ്രിക്കന്‍ ടീമിലും ഒരു മാറ്റമുണ്ട്. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസാമി ദക്ഷിണാഫ്രിക്കയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ: എയ്ഡൻ മാർക്രം, റിയാൻ റിക്കിൾട്ടൺ, വിയാൻ മൾഡർ, തെംബ ബാവുമ (ക്യാപ്റ്റൻ), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്‌സ്, കെയ്ൽ വെരെയ്‌നെ, മാർക്കോ യാൻസൻ, സെനുരൻ മുത്തുസാമി, സൈമൺ ഹാർമർ, കേശവ് മഹാരാജ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: കെ.എൽ. രാഹുൽ, യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ, ധ്രുവ് ജുറെൽ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Sports

കൊ​ടു​ങ്കാ​റ്റാ​യി ബും​റ; ഈ​ഡ​നി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക, 159ന് ​പു​റ​ത്ത്

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ കോ​ൽ​ക്ക​ത്ത ടെ​സ്റ്റി​ൽ മി​ക​ച്ച തു​ട​ക്ക​ത്തി​നു ശേ​ഷം തകർന്നടിഞ്ഞ് ദ​ക്ഷി​ണാ​ഫ്രി​ക്ക. 159 റൺസിന് എല്ലാവരും പുറത്തായി. 

എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), കൈ​ൽ വെ​രെ​യ്നെ (16), ട്രിസ്റ്റൺ സ്റ്റബ്സ് (15) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.

27 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വും മു​ഹ​മ്മ​ദ് സി​റാ​ജും ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും അ​ക്സ​ർ പ​ട്ടേ​ൽ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി. പി​ന്നീ​ട് എ​ത്തി​യ ആ​ർ​ക്കും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ‌​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​യി​ല്ല. അ​വ​സാ​ന​ത്തെ നാ​ലു ബാ​റ്റ​ർ​മാ​ർ ര​ണ്ട​ക്കം പോ​ലും കാ​ണാ​തെ പു​റ​ത്താ​യി.

Sports

ഈഡനിൽ കൊ​ടു​ങ്കാ​റ്റാ​യി ബും​റ; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ടം

കോ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ക്കെ​തി​രാ​യ കോ​ൽ​ക്ക​ത്ത ടെ​സ്റ്റി​ൽ മി​ക​ച്ച തു​ട​ക്ക​ത്തി​നു ശേ​ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. 120 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ര​ണ്ടു റ​ൺ​സു​മാ​യി ട്രി​സ്റ്റ​ൺ സ്റ്റ​ബ്സും നാ​ലു റ​ൺ​സു​മാ​യി കെ​യ്ൽ വെ​രെ​യ്നെ​യു​മാ​ണ് ക്രീ​സി​ൽ.

എ​യ്ഡ​ൻ മാ​ർ​ക്രം (31), റ​യാ​ൻ‌ റി​ക്കി​ൾ​ട്ട​ൺ (23), വി​യാ​ൻ മു​ൾ​ഡ​ർ (24), ടോ​ണി ഡി ​സോ​ർ​സി (24), തെം​പ ബാ​വു​മ (മൂ​ന്ന്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു ന​ഷ്ട​മാ​യ​ത്. 18 റ​ൺ​സ് വ​ഴ​ങ്ങി മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ജ​സ്പ്രീ​ത് ബും​റ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. കു​ൽ​ദീ​പ് യാ​ദ​വ് 34 റ​ൺ​സ് വ​ഴ​ങ്ങി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

കോ​ൽ​ക്ക​ത്ത ഈ​ഡ​ൻ ഗാ​ർ​ഡ​ൻ​സി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ഓ​പ്പ​ണ​ർ​മാ​രാ​യ റി​യാ​ൻ റി​ക്കി​ള്‍​ട​ണും ഏ​യ്ഡ​ന്‍ മാ​ര്‍​ക്ര​മും സ്വ​പ്ന​തു​ല്യ​മാ​യ തു​ട​ക്ക​മാ​ണ് ന​ല്കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 10.3 ഓ​വ​റി​ല്‍ 57 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു.

എ​ന്നാ​ൽ, ത​ന്‍റെ ര​ണ്ടാം സ്പെ​ല്ലി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ ജ​സ്പ്രീ​ത് ബും​റ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ കു​തി​പ്പി​ന് ത​ട​യി​ട്ടു. പി​ന്നാ​ലെ സ്കോ​ർ 71 റ​ൺ​സി​ൽ നി​ല്ക്കെ നാ​യ​ക​ൻ തെം​പ ബാ​വു​മ​യെ​യും പി​ന്നാ​ലെ വി​യാ​ൻ മു​ൾ​ഡ​റെ​യും പു​റ​ത്താ​ക്കി കു​ൽ​ദീ​പ് യാ​ദ​വ് യാ​ദ​വ് ആ​ഞ്ഞ​ടി​ച്ചു.

സ്കോ​ർ 120 റ​ൺ​സി​ൽ നി​ല്ക്കെ ടോ​ണി ഡി ​സോ​ർ​സി​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക പ്ര​തി​സ​ന്ധി​യി​ലാ​യി.

Sports

അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ്: ബം​ഗ്ലാ​ദേ​ശ് കൂ​റ്റ​ൻ സ്കോ​റി​ലേ​യ്ക്ക്

ധാ​ക്ക: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് കൂ​റ്റ​ൻ സ്കോ​റി​ലേ​യ്ക്ക്. രണ്ടാം ദി​ന​ത്തി​ലെ മ​ത്സ​രം നി​ർ​ത്തു​മ്പോൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 338 എ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്. അ​യ​ർ​ല​ൻ​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റി​നേ​ക്കാ​ൾ 52 റ​ൺ​സ് മു​ന്നി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്.

സെ​ഞ്ചു​റി നേ​ടി​യ മ​ഹ്‌​മു​ദു​ൾ ഹ​സ​നും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മൊ​മി​നു​ൾ ഹ​ഖും ആ​ണ് ക്രീ​സി​ലു​ള്ള​ത്. മ​ഹ്‌​മു​ദു​ൾ 169 റ​ൺ​സും മൊ​മി​നു​ൾ 80 റ​ൺ​സും എ​ടു​ത്തി​ട്ടു​ണ്ട്. 80 റ​ൺ​സെ​ടു​ത്ത ഷ​ഡ്മാ​ൻ ഇ​സ്ലാ​മി​ന്‍റെ വി​ക്ക​റ്റാ​ണ് ബം​ഗ്ലാ​ദേ​ശി​ന് ന​ഷ്ട​പ്പെ​ട്ട​ത്. മാ​ത്യൂ ഹം​ഫ്രെ​യ്സാ​ണ് അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി വി​ക്ക​റ്റ് എ​ടു​ത്ത​ത്.

നേ​ര​ത്തെ അ​യ​ർ​ല​ൻ‌​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 286 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 270 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച അ​യ​ർ​ല​ൻ‌​ഡി​ന് 16 റ​ൺ​സ് കൂ​ടി​യെ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളു.

പോ​ൾ സ്റ്റി​ർ​ലിം​ഗ് ആ​ണ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 60 റ​ൺ​സാ​ണ് സ്റ്റി​ർ​ലിം​ഗ് എ​ടു​ത്ത​ത്. 59 റ​ൺ​സെ​ടു​ത്ത കെ​യ്ഡ് കാ​ർ​മൈ​ക്ക​ലും 44 റ​ൺ​സെ​ടു​ത്ത ക​ർ​ട്ടി​സ് കാം​ഫെ​റും 41 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ലോ​ർ​ക​ൻ ട​ക്ക​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഹ​സ​ൻ മു​രാ​ഡും ഹ​സ​ൻ മ​ഹ്‌​മു​ദും ത​യ്ജു​ൽ ഇ​സ്ലാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ന​ഹീ​ദ് റാ​ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ്: ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച നി​ല​യി​ൽ

ധാ​ക്ക: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ബം​ഗ്ലാ​ദേ​ശ് മി​ക​ച്ച നി​ല​യി​ൽ. ര​ണ്ടാം ദി​നം ല​ഞ്ചി​ന് പി​രി​യുമ്പോൾ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടാ​തെ 109 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ് ബം​ഗ്ലാ​ദേ​ശ്. 58 റ​ൺ​സെ​ടു​ത്ത ഷ​ഡ്മാ​ൻ ഇ​സ്ലാ​മും 50 റ​ൺ​സെ​ടു​ത്ത മ​ഹ്‌​മു​ദ് ഹ​സ​ൻ ജോ​യ്‌​യും ആ​ണ് ക്രി​സി​ലു​ള്ള​ത്.

അ​യ​ർ​ല​ൻ‌​ഡി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് 286 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 270 എ​ന്ന നി​ല​യി​ൽ ര​ണ്ടാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച അ​യ​ർ​ല​ൻ‌​ഡി​ന് 16 റ​ൺ​സ് കൂ​ടി​യെ കൂ​ട്ടി​ച്ചേ​ർ​ക്കാ​നാ​യു​ള്ളു.

പോ​ൾ സ്റ്റി​ർ​ലിം​ഗ് ആ​ണ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 60 റ​ൺ​സാ​ണ് സ്റ്റി​ർ​ലിം​ഗ് എ​ടു​ത്ത​ത്. 59 റ​ൺ​സെ​ടു​ത്ത കെ​യ്ഡ് കാ​ർ​മൈ​ക്ക​ലും 44 റ​ൺ​സെ​ടു​ത്ത ക​ർ​ട്ടി​സ് കാം​ഫെ​റും 41 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ലോ​ർ​ക​ൻ ട​ക്ക​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഹ​സ​ൻ മു​രാ​ഡും ഹ​സ​ൻ മ​ഹ്‌​മു​ദും ത​യ്ജു​ൽ ഇ​സ്ലാ​മും ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും ന​ഹീ​ദ് റാ​ണ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ഒ​ന്നാം ടെ​സ്റ്റ്: അ​യ​ർ​ല​ൻ​ഡി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ അ​യ​ർ​ല​ൻ​ഡി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ഒ​ന്നാം ദി​വ​സ​ത്തെ മ​ത്സ​രം അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 270 എ​ന്ന നി​ല​യി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് .

പോ​ൾ സ്റ്റി​ർ​ലിം​ഗ് ആ​ണ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ടോ​പ്സ്കോ​റ​ർ. 60 റ​ൺ​സാ​ണ് സ്റ്റി​ർ​ലിം​ഗ് എ​ടു​ത്ത​ത്. 59 റ​ൺ​സെ​ടു​ത്ത കെ​യ്ഡ് കാ​ർ​മൈ​ക്ക​ലും 44 റ​ൺ​സെ​ടു​ത്ത ക​ർ​ട്ടി​സ് കാം​ഫെ​റും 41 റ​ൺ​സെ​ടു​ത്ത വി​ക്ക​റ്റ് കീ​പ്പ​ർ ലോ​ർ​ക​ൻ ട​ക്ക​റും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

ആ​ദ്യ ദി​വ​സ​ത്തെ അ​വ​സാ​ന​ത്തെ പ​ന്തി​ൽ വി​ക്ക​റ്റ് വീ​ണ​തി​നാ​ൽ 21 റ​ൺ​സു​മാ​യി ബാ​രി മ​ക്കാ​ർ​ത്തി മാ​ത്ര​മാ​ണ് ക്രീ​സി​ലു​ള്ള​ത്. ബം​ഗ്ലാ​ദേ​ശി​ന് വേ​ണ്ടി മെ​ഹ്ദി ഹ​സ​ൻ മി​രാ​സ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ഹ​സ​ൻ മു​രാ​ഡ് ര​ണ്ട് വി​ക്ക​റ്റും ഹ​സ​ൻ മ​ഹ്‌​മു​ദും ന​ഹീ​ദ് റാ​ണ​യും ത​യ്ജു​ൽ ഇ​സ്ലാ​മും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

ഏഴുവി​ക്ക​റ്റ് ബാ​ക്കി; ഇ​ന്ത്യ-​എ​യ്ക്കെ​തി​രേ വി​ജ​യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ

ബം​ഗ​ളൂ​രു: ഇ​ന്ത്യ-​എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ തി​രി​ച്ച​ടി​ക്കു​ന്നു. ഇ​ന്ത്യ-​എ ഉ​യ​ർ​ത്തി​യ 417 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന സ​ന്ദ​ർ​ശ​ക​ർ നാ​ലാം ദി​നം ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ മൂന്നുവി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 311 റ​ൺ​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

50 റ​ൺ​സു​മാ​യി തെം​പ ബാ​വു​മ​യും രണ്ടു റൺസുമായി മാർക്കസ് അകർമാനുമാ​ണ് ക്രീ​സി​ൽ. 91 റ​ൺ​സെ​ടു​ത്ത ജോ​ർ​ദാ​ൻ ഹെ​ർ​മ​ന്‍റെ​യും 77 റ​ൺസ് വീതമെടു​ത്ത ലെ​സെ​ഗോ സെ​നോ​ക്‌​വാ​നെ​യു​ടെ​യും 77 സു​ബൈ​ർ ഹം​സയുടെ​യും വി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. 22 ഓ​വ​റു​ക​ളും ഏഴുവി​ക്ക​റ്റും ബാ​ക്കി​യി​രി​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യ്ക്ക് ജ​യി​ക്കാ​ന്‍ ഇ​നി 106 റ​ണ്‍​സ് കൂ​ടി മ​തി.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യെ തു​ട​ക്ക​ത്തി​ലെ വി​ക്ക​റ്റ് വീ​ഴ്ത്തി പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​മെ​ന്ന ഇ​ന്ത്യ-​എ​യു​ടെ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​കു​ന്ന കാ​ഴ്ച​യാ​ണ് തു​ട​ക്ക​ത്തി​ൽ ക​ണ്ട​ത്. ഒ​ടു​വി​ൽ സ്കോ​ർ 156 റ​ൺ​സി​ൽ നി​ല്ക്കെ സെ​ഞ്ചു​റി​ക്ക​രി​കെ ഹെ​ർ​മ​നെ പു​റ​ത്താ​ക്കി പ്ര​സി​ദ്ധ് കൃ​ഷ്ണ ഇ​ന്ത്യ​യ്ക്ക് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു.

പി​ന്നാ​ലെ 197 ൽ ​നി​ല്ക്കെ സെ​നോ​ക്‌​വാ​നെ​യെ ഹ​ർ​ഷ് ദു​ബെ​യും പു​റ​ത്താ​ക്കി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച സു​ബൈ​ർ ഹം​സ​യും തെം​പ ബാ​വു​മ​യും ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. സ്കോർ 304 റൺസിൽ നില്ക്കെ സുബൈറിനെ പുറത്താക്കി പ്രസിദ്ധ് കൃഷ്ണ വീണ്ടും ആഞ്ഞടിച്ചു.
‌‌
നേ​ര​ത്തെ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ ധ്രു​വ് ജു​റെ​ലി​ന്‍റെ​യും (127) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഹ​ർ​ഷ് ദു​ബെ (84), നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് (65) എ​ന്നി​വ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ-​എ മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഏ​ഴി​ന് 382 റ​ൺ​സെ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത ഇ​ന്ത്യ-​എ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ലീ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Sports

കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റ് വീ​ശി ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ, വി​ക്ക​റ്റ് വീ​ഴ്ത്താ​നാ​വാ​തെ ഇ​ന്ത്യ-എ

​ബം​ഗ​ളൂ​രു: ഇ​ന്ത്യ-​എ​യ്ക്കെ​തി​രാ​യ ര​ണ്ടാം ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ തി​രി​ച്ച​ടി​ക്കു​ന്നു. ഇ​ന്ത്യ-​എ ഉ​യ​ർ​ത്തി​യ 417 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​രു​ന്ന സ​ന്ദ​ർ​ശ​ക​ർ നാ​ലാം ദി​നം ല​ഞ്ചി​ന് പി​രി​യു​മ്പോ​ൾ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 139 റ​ണ്‍​സെ​ന്ന ശ​ക്ത​മാ​യ നി​ല​യി​ലാ​ണ്.

80 റ​ൺ​സു​മാ​യി ജോ​ര്‍​ദാ​ന്‍ ഹെ​ര്‍​മാ​നും 52 റ​ണ്‍​സു​മാ​യി ലെ​സേ​ഗോ സെ​നെ​ക്വാ​നെ​യു​മാ​ണ് ക്രീ​സി​ല്‍. ര​ണ്ട് സെ​ഷ​നു​ക​ളും 63 ഓ​വ​റു​ക​ളും 10 വി​ക്ക​റ്റും ബാ​ക്കി​യി​രി​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യ്ക്ക് ജ​യി​ക്കാ​ന്‍ ഇ​നി 278 റ​ണ്‍​സ് കൂ​ടി മ​തി.

വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 25 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ അ​വ​സാ​ന ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക-​എ​യെ തു​ട​ക്ക​ത്തി​ലെ വി​ക്ക​റ്റ് വീ​ഴ്ത്തി പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​മെ​ന്ന ഇ​ന്ത്യ-​എ​യു​ടെ ശ്ര​മ​ങ്ങ​ൾ വി​ഫ​ല​മാ​കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്.
‌‌
നേ​ര​ത്തെ, ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ സെ​ഞ്ചു​റി നേ​ടി​യ ധ്രു​വ് ജു​റെ​ലി​ന്‍റെ​യും (127) അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ഹ​ർ​ഷ് ദു​ബെ (84), നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്ത് (65) എ​ന്നി​വ​രു​ടെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ-​എ മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം മു​ന്നോ​ട്ടു​വ​ച്ച​ത്. ഏ​ഴി​ന് 382 റ​ൺ​സെ​ന്ന നി​ല​യി​ൽ ഡി​ക്ല​യ​ർ ചെ​യ്ത ഇ​ന്ത്യ-​എ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ലീ​ഡും സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Sports

പ​ന്ത് തി​രി​ച്ചെ​ത്തി; ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന വി​ക്ക​റ്റ് കീ​പ്പ​ര്‍ റി​ഷ​ഭ് പ​ന്ത് ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ശു​ഭ്മാ​ന്‍ ഗി​ല്‍ ക്യാ​പ്റ്റ​നാ​യ ടീ​മി​ൽ പ​ന്താ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ക​ളി​ച്ച ധ്രു​വ് ജു​റെ​ലാ​ണ് ര​ണ്ടാം വി​ക്ക​റ്റ് കീ​പ്പ​ര്‍. സാ​യ് സു​ദ​ര്‍​ശ​നും മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, അ​ക്സ​ര്‍ പ​ട്ടേ​ല്‍, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ര്‍​മാ​ര്‍.

പേ​സ​ര്‍​മാ​രാ​യി ആ​കാ​ശ് ദീ​പി​നൊ​പ്പം ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​മാ​ണു​ള്ള​ത്. ഓ​ൾ റൗ​ണ്ട​ര്‍ നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും ടീ​മി​ലു​ണ്ട്.

അ​തേ​സ​മ​യം സ്റ്റാ​ർ പേ​സ്ബൗ​ള​ർ മു​ഹ​മ്മ​ദ് ഷ​മി​യെ ഇ​ത്ത​വ​ണ​യും സെ​ല​ക്ഷ​ൻ ക​മ്മി​റ്റി പ​രി​ഗ​ണി​ച്ചി​ല്ല. 14 മു​ത​ല്‍ കോ​ല്‍​ക്ക​ത്ത​യി​ലാ​ണ് ആ​ദ്യ​മ​ത്സ​രം. 22 മു​ത​ല്‍ ഗു​വാ​ഹ​തി​യി​ലാ​ണ് ര​ണ്ടാം ടെ​സ്റ്റ്.

ഇ​ന്ത്യ​ൻ ടീം: ​ശു​ഭ്‌​മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), റി​ഷ​ഭ് പ​ന്ത് (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, കെ.​എ​ൽ.​രാ​ഹു​ൽ, സാ​യ് സു​ദ​ർ​ശ​ൻ, ദേ​വ​ദ​ത്ത് പ​ടി​ക്ക​ൽ, ധ്രു​വ് ജു​റ​ൽ, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​കാ​ശ് ദീ​പ്, ജ​സ്പ്രീ​ത് ബും​റ, പ്ര​സി​ദ്ധ് കൃ​ഷ്ണ, കു​ൽ​ദീ​പ് യാ​ദ​വ്.

Sports

റാ​വ​ൽ​പി​ണ്ടി ടെ​സ്റ്റ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​നാ​യാ​സ​ജ​യം, പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത​ത് എ​ട്ടു​വി​ക്ക​റ്റി​ന്

റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​ട്ടു​വി​ക്ക​റ്റ് ജ​യം. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 68 റ​ൺ​സി​ന്‍റെ കു​ഞ്ഞ​ൻ വി​ജ​യ​ല​ക്ഷ്യം 12.3 ഓ​വ​റി​ൽ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ മ​റി​ക​ട​ന്നു. ഇ​തോ​ടെ, ടെ​സ്റ്റ് പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ലാ​യി. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ- 333 & 138, ദ​ക്ഷി​ണാ​ഫ്രി​ക്ക - 404 & 73/2.

42 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​മും 25 റ​ൺ​സെ​ടു​ത്ത റ​യാ​ൻ റി​ക്കി​ൾ​ട്ട​ണു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് നൊ​മാ​ൻ അ​ലി​യാ​ണ്.

നേ​ര​ത്തെ, നാ​ലി​ന് 94 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാ​മി​ന്നിം​ഗ്സ് 138 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ബാ​ബ​ർ അ​സം (50), മു​ഹ​മ്മ​ദ് റി​സ്വാ​ൻ (18), നൊ​മാ​ൻ അ​ലി (പൂ​ജ്യം), ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി (പൂ​ജ്യം), സ​ൽ​മാ​ൻ ആ​ഘ (28), സാ​ജി​ദ് ഖാ​ൻ (13) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് നാ​ലാം​ദി​നം ന​ഷ്ട​മാ​യ​ത്.

വെ​റും 50 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ സൈ​മ​ൺ ഹാ​ർ​മ​റാ​ണ് പാ​ക് ബാ​റ്റിം​ഗ് നി​ര​യു​ടെ ചി​റ​ക​രി​ഞ്ഞ​ത്. കേ​ശ​വ് മ​ഹാ​രാ​ജ് ര​ണ്ടും ക​ഗീ​സോ റ​ബാ​ഡ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Sports

വാ​ല​റ്റ​ത്ത് റ​ബാ​ഡ വെ​ടി​ക്കെ​ട്ട്: പാ​ക്കി​സ്ഥാ​നെ​തി​രേ ലീ​ഡ് പി​ടി​ച്ചു​വാ​ങ്ങി ദ​ക്ഷി​ണാ​ഫ്രി​ക്ക; ആ​റു​വി​ക്ക​റ്റു​മാ​യി ആ​സി​ഫ്

റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ വാ​ല​റ്റ​ത്തി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ൽ ലീ​ഡ് പി​ടി​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. പാ​ക്കി​സ്ഥാ​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 333 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക 404 റ​ൺ​സി​ന് പു​റ​ത്താ​യി. നി​ല​വി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് 71 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ലീ​ഡു​ണ്ട്.

അ​വ​സാ​ന വി​ക്ക​റ്റു​ക​ളി​ൽ ന​ങ്കൂ​ര​മി​ട്ട് പോ​രാ​ടി​യ സെ​നു​ര​ൺ മു​ത്തു​സാ​മി​യു​ടെ​യും (89) ഒ​മ്പ​താം വി​ക്ക​റ്റി​ൽ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച ക​ഗീ​സോ റ​ബാ​ഡ​യു​ടെ​യും (71) ക​രു​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്.

റ​ബാ​ഡ 61 പ​ന്തി​ൽ നാ​ലു വീ​തം സി​ക്സ​റും ഫോ​റു​മു​ൾ​പ്പെ​ടെ​യാ​ണ് 71 റ​ൺ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം, 155 പ​ന്തി​ൽ എ​ട്ടു ഫോ​റു​ക​ൾ മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മു​ത്തു​സാ​മി​യു​ടെ ഇ​ന്നിം​ഗ്സ്. എ​ട്ടി​ന് 235 റ​ൺ​സെ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് വാ​ല​റ്റ​ത്തി​ന്‍റെ മി​ക​വി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക 400 ക​ട​ന്ന​ത്.

നാ​ലി​ന് 185 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് കൈ​ൽ വെ​രെ​യ്ൻ (10), ട്രി​സ്റ്റ​ൺ സ്റ്റ​ബ്സ് (76), സൈ​മ​ൺ ഹാ​ർ​മ​ർ (ര​ണ്ട്), മാ​ർ​ക്കോ യാ​ൻ​സ​ൺ (12) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം ന​ഷ്ട​മാ​യി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ന്നി​ച്ച മു​ത്തു​സാ​മി​യും കേ​ശ​വ് മ​ഹാ​രാ​ജും (30) ചേ​ർ​ന്ന് 71 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി.

സ്കോ​ർ 300 ക​ട​ന്ന​തി​നു പി​ന്നാ​ലെ കേ​ശ​വി​നെ ന​ഷ്ട​മാ​യെ​ങ്കി​ലും റ​ബാ​ഡ​യു​മാ​യി ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ 98 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്കോ​ർ 400 ക​ട​ത്തി​യ​ത്.

പാ​ക്കി​സ്ഥാ​നു വേ​ണ്ടി ആ​സി​ഫ് അ​ഫ്രീ​ദി 79 റ​ൺ​സ് വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ് വീ​ഴ്ത്തി. നൊ​മാ​ൻ അ​ലി ര​ണ്ടു​വി​ക്ക​റ്റും ഷ​ഹീ​ൻ​ഷാ അ​ഫ്രീ​ദി, സാ​ജി​ദ് ഖാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

അ​ര്‍​ധ​സെ​ഞ്ചു​റി​യു​മാ​യി രാ​ഹു​ൽ, വി​ൻ​ഡീ​സി​നെ ഏ​ഴു​വി​ക്ക​റ്റി​ന് ത​ക​ർ​ത്തു, പ​ര​മ്പ​ര തൂ​ത്തു​വാ​രി ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് ഏ​ഴു​വി​ക്ക​റ്റ് വി​ജ​യം. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 121 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഇ​ന്ത്യ മ​റി​ക​ട​ന്നു. ഇ​തോ​ടെ, ര​ണ്ടു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി. ക്യാ​പ്റ്റ​നാ​യ​ശേ​ഷം ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ നേ​ടു​ന്ന ആ​ദ്യ ടെ​സ്റ്റ് പ​ര​മ്പ​ര​യാ​ണി​ത്.

58 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന കെ.​എ​ല്‍. രാ​ഹു​ലാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. സാ​യ് സു​ദ​ര്‍​ശ​ന്‍റെ​യും ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്ലി​ന്‍റെ​യും വി​ക്ക​റ്റു​ക​ളാ​ണ് ഇ​ന്ത്യ​ക്ക് അ​വ​സാ​ന ദി​നം ന​ഷ്ട​മാ​യ​ത്. ആ​റു റ​ൺ​സു​മാ​യി ധ്രു​വ് ജു​റെ​ല്‍ പു​റ​ത്താ​കാ​തെ നി​ന്നു. സ്കോ​ര്‍: ഇ​ന്ത്യ- 518-5, 124-3, വെ​സ്റ്റ് ഇ​ന്‍​ഡീ​സ്- 248, 390.

അ​വ​സാ​ന ദി​നം ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 63 റ​ണ്‍​സെ​ന്ന നി​ല​യി​ൽ ക്രീ​സി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് ജ​യ​ത്തി​ലേ​ക്ക് 58 റ​ണ്‍​സ് കൂ​ടി​യാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. സ്കോ​ര്‍ 88ല്‍ ​നി​ല്‍​ക്കെ സാ​യ് സു​ദ​ര്‍​ശ​ൻ റോ​സ്റ്റ​ണ്‍ ചേ​സി​ന്‍റെ പ​ന്തി​ല്‍ ഷാ​യ് ഹോ​പ്പി​ന് പി​ടി​കൊ​ടു​ത്ത് മ​ട​ങ്ങി.

പി​ന്നാ​ലെ​യെ​ത്തി​യ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്‍ ഒ​രു ഫോ​റും ഒ​രു സി​ക്സും അ​ടി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും 13 റ​ണ്‍​സു​മാ​യി ജ​സ്റ്റി​ന്‍ ഗ്രീ​വ്സി​ന് വി​ക്ക​റ്റ് ന​ല്കി മ​ട​ങ്ങി. പി​ന്നീ​ടെ​ത്തി​യ ധ്രു​വ് ജു​റെ​ലി​നെ കൂ​ട്ടു​പി​ടി​ച്ച് രാ​ഹു​ല്‍ ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Sports

അ​ഞ്ചു​വി​ക്ക​റ്റു​മാ​യി കു​ല്‍​ദീ​പ്; ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി വി​ൻ​ഡീ​സ്

ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് 270 റ​ണ്‍​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് ലീ​ഡ്. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്കോ​റാ​യ 518 റ​ണ്‍​സി​ന് മ​റു​പ​ടി​യാ​യി മൂ​ന്നാം ദി​നം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വി​ന്‍​ഡീ​സ് 248 റ​ണ്‍​സി​ന് പു​റ​ത്താ​യി. ഇ​തോ​ടെ സ​ന്ദ​ർ​ശ​ക​ർ ഫോ​ളോ ഓ​ൺ വ​ഴ​ങ്ങി.

ഷാ​യ് ഹോ​പ് (36), തെ​വി​ൻ ഇം​ലാ​ച്ച് (21), ജ​സ്റ്റി​ൻ ഗ്രീ​വ്സ് (17), ജോ​മ​ൽ വാ​രി​കാ​ൻ (ഒ​ന്ന്), ഖാ​രി പി​യ​റി (19), ജെ​യ്ഡ​ൻ സീ​ൽ​സ് (13) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് മൂ​ന്നാം​ദി​നം സ​ന്ദ​ർ​ശ​ക​ർ​ക്കു ന​ഷ്ട​മാ​യ​ത്. 24 റ​ൺ​സു​മാ​യി ആ​ന്‍​ഡേ​ഴ്‌​സ​ന്‍ ഫി​ലി​പ് പു​റ​ത്താ​കാ​തെ നി​ന്നു.

നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 140 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ മൂ​ന്നാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച വി​ൻ​ഡീ​സി​ന് തു​ട​രെ നാ​ലു​വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ മൂ​ന്നു​വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് കു​ൽ​ദീ​പ് യാ​ദ​വാ​ണ്. ശേ​ഷി​ച്ച ഒ​രു വി​ക്ക​റ്റ് മു​ഹ​മ്മ​ദ് സി​റാ​ജ് സ്വ​ന്ത​മാ​ക്കി.

പി​ന്നാ​ലെ എ​ട്ടി​ന് 175 എ​ന്ന നി​ല​യി​ല്‍ ഫോ​ളോ ഓ​ണ്‍ ഭീ​ഷ​ണി​യി​ലാ​യ വി​ന്‍​ഡീ​സി​നെ ഒ​മ്പ​താം വി​ക്ക​റ്റി​ല്‍ പി​യ​റി-​ആ​ന്‍​ഡേ​ഴ്സ​ൺ കൂ​ട്ടു​കെ​ട്ടാ​ണ് 200 ക​ട​ത്തി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ആ​ദ്യ ഓ​വ​റി​ല്‍ ത​ന്നെ പി​യ​റി​യെ ബൗ​ള്‍​ഡാ​ക്കി​യ ജ​സ്പ്രീ​ത് ബും​റ കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു.

പ​ത്താം വി​ക്ക​റ്റി​ല്‍ ജെ​യ്ഡ​ന്‍ സീ​ല്‍​സി​നെ കൂ​ട്ടു​പി​ടി​ച്ച് ആ​ന്‍​ഡേ​ഴ്സ​ണ്‍ ഫി​ലി​പ്പ് പി​ടി​ച്ചു​നി​ന്നു. ഒ​ടു​വി​ൽ സീ​ൽ​സി​നെ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി​യ കു​ൽ​ദീ​പ് വി​ന്‍​ഡീ​സ് ഇ​ന്നിം​ഗ്സി​നും തി​ര​ശീ​ല​യി​ട്ടു.

ഇ​ന്ത്യ​ക്കാ​യി കു​ല്‍​ദീ​പ് യാ​ദ​വ് 82 റ​ണ്‍​സി​ന് അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ ജ​ഡേ​ജ 46 റ​ണ്‍​സി​ന് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

Sports

രാ​ഹു​ലി​ന് സെ​ഞ്ചു​റി, ഗി​ല്ലി​ന് അ​ർ​ധ​സെ​ഞ്ചു​റി; വി​ൻ​ഡീ​സി​നെ​തി​രേ ലീ​ഡു​യ​ർ​ത്തി ഇ​ന്ത്യ

അ​ഹ​മ്മ​ദാ​ബാ​ദ്: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ര​ണ്ടാം​ദി​നം ലീ​ഡ് പി​ടി​ച്ച് ഇ​ന്ത്യ. 84 ഓ​വ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ നാലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 282 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് ആ​തി​ഥേ​യ​ര്‍ നി​ല​വി​ൽ ഇ​ന്ത്യ​യ്ക്ക് 120 റ​ണ്‍​സി​ന്‍റെ ലീ​ഡു​ണ്ട്. വി​ൻ​ഡീ​സി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സ് 162 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു.

സെ​ഞ്ചു​റി നേ​ടി​യ കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ ശു​ഭ്മ​ൻ ഗി​ല്ലി​ന്‍റെ​യും ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഇ​ന്ത്യ ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. രാ​ഹു​ൽ 197 പ​ന്തി​ൽ 12 ബൗ​ണ്ട​റി​ക​ൾ ഉ​ൾ​പ്പെ​ടെ 100 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ ഗി​ൽ 100 പ​ന്തി​ൽ അ​ഞ്ചു ബൗ​ണ്ട​റി​ക​ളോ​ടെ​യാ​ണ് 50 റ​ൺ​സെ​ടു​ത്ത​ത്. ടെ​സ്റ്റി​ലെ രാ​ഹു​ലി​ന്‍റെ പ​തി​നൊ​ന്നാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്.

43 റ​ൺ​സു​മാ​യി ധ്രു​വ് ജു​റെ​ലും 27 റ​ൺ​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മാ​ണ് ക്രീ​സി​ൽ. യ​ശ​സ്വി ജ​യ്സ്വാ​ൾ (36), സാ​യ് സു​ദ​ർ​ശ​ൻ (ഏ​ഴ്) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു ബാ​റ്റ​ർ​മാ​ർ.

Sports

ലോ​ഡ്സി​ൽ ടോ​സ് ജ​യി​ച്ച് ഇം​ഗ്ല​ണ്ട്; ഇ​ന്ത്യ​യ്ക്ക് ബൗ​ളിം​ഗ്, ബും​റ തി​രി​ച്ചെ​ത്തി

ല​ണ്ട​ൻ: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ മൂ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ്. ലോ​ഡ്സി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ബെ​ൻ സ്റ്റോ​ക്സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം ടെ​സ്റ്റി​ലാ​ണ് ഇം​ഗ്ല​ണ്ട് ടോ​സ് നേ​ടു​ന്ന​ത്.

ആ​ദ്യ സെ​ഷ​നി​ല്‍ പേ​സ​ര്‍​മാ​ര്‍​ക്ക് പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ടോ​സി​നു ശേ​ഷം ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ന്‍ ഗി​ല്‍ പ​റ​ഞ്ഞു. ഒ​രു മാ​റ്റ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കു പ​ക​രം സ്റ്റാ​ർ പേ​സ​ർ ജ​സ്പ്രീ​ത് ബും​റ അ​ന്തി​മ ഇ​ല​വ​നി​ലെ​ത്തി. അ​തേ​സ​മ​യം, ഇം​ഗ്ലീ​ഷ് നി​ര​യി​ൽ ജോ​ഷ് ടം​ഗി​നു പ​ക​രം പേ​സ​ർ ജോ​ഫ്ര ആ​ർ​ച്ച​ർ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

ഇം​ഗ്ല​ണ്ട് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സാ​ക് ക്രൗ​ളി, ബെ​ൻ ഡ​ക്ക​റ്റ്, ഒ​ല്ലി പോ​പ്പ്, ജോ ​റൂ​ട്ട്, ഹാ​രി ബ്രൂ​ക്ക്, ബെ​ൻ സ്റ്റോ​ക്സ് (ക്യാ​പ്റ്റ​ൻ), ജാ​മി സ്മി​ത്ത്, ക്രി​സ് വോ​ക്സ്, ബ്രൈ​ഡ​ൺ ക​ഴ്സ്, ജോ​ഫ്ര ആ​ർ​ച്ച​ർ, ഷോ​യി​ബ് ബ​ഷീ​ർ.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: യ​ശ​സ്വി ജ​യ്സ്വാ​ൾ, കെ.​എ​ൽ. രാ​ഹു​ൽ, ക​രു​ൺ നാ​യ​ർ, ശു​ഭ്മാ​ൻ ഗി​ൽ (ക്യാ​പ്റ്റ​ൻ), ഋ​ഷ​ഭ് പ​ന്ത്, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ജ​സ്പ്രീ​ത് ബും​റ, ആ​കാ​ശ്ദീ​പ്, മു​ഹ​മ്മ​ദ് സി​റാ​ജ്.

Sports

ബ​ര്‍​മിം​ഗ്ഹാം ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​ന് ടോ​സ്, ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്; ബും​റ ടീ​മി​ലി​ല്ല

ബ​ര്‍​മിം​ഗ്ഹാം: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. എ​ജ്ബാ​സ്റ്റ​ണി​ൽ ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ടെ​സ്റ്റ് തോ​റ്റ ടീ​മി​ല്‍ മൂ​ന്ന് മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ ഇ​ന്നി​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം, ടീ​മി​ല്‍ മാ​റ്റ​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ഇം​ഗ്ല​ണ്ട് ഇ​റ​ങ്ങു​ന്ന​ത്.

പേ​സ​ര്‍ ജ​സ്പ്രീ​ത് ബും​റ​ക്ക് പ​ക​രം ആ​കാ​ശ് ദീ​പ് ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നി​ലെ​ത്തി. ശാ​ർ​ദു​ല്‍ താ​ക്കൂ​റി​ന് പ​ക​രം സ്പി​ന്ന​ര്‍ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും സാ​യ് സു​ദ​ര്‍​ശ​ന് പ​ക​രം നീ​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി​യും അ​ന്തി​മ ഇ​ല​വ​നി​ൽ ഇ​ടം​പി​ടി​ച്ചു.

ഇ​ന്ത്യ പ്ലേ​യിം​ഗ് ഇ​ല​വ​ൻ: യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, കെ.​എ​ൽ. രാ​ഹു​ൽ, ക​രു​ൺ നാ​യ​ർ, ശു​ഭ്മാ​ൻ ഗി​ൽ(​ക്യാ​പ്റ്റ​ൻ), റി​ഷ​ഭ് പ​ന്ത്, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ആ​കാ​ശ് ദീ​പ്, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ്ധ് കൃ​ഷ്ണ

ഇം​ഗ്ല​ണ്ട് പ്ലേ​യിം​ഗ് ഇ​ല​വ​ൻ: സാ​ക്ക് ക്രാ​ളി, ബെ​ൻ ഡ​ക്ക​റ്റ്, ഒ​ല്ലി പോ​പ്പ്, ജോ ​റൂ​ട്ട്, ഹാ​രി ബ്രൂ​ക്ക്, ബെ​ൻ സ്റ്റോ​ക്സ്(​ക്യാ​പ്റ്റ​ൻ), ജാ​മി സ്മി​ത്ത്, ക്രി​സ് വോ​ക്സ്, ബ്രൈ​ഡ​ൺ ക​ഴ്സ്, ജോ​ഷ് ടം​ഗ്, ഷോ​യി​ബ് ബ​ഷീ​ർ

Latest News

Corehub Up